പ്രധാൻറെ രാജി: ചർച്ചയ്ക്ക് ശേഷം തീരുമാനം ശനിയാഴ്ച അറിയിക്കാമെന്ന് കേന്ദ്രം


ഷീബ വിജയൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിന്നു.

ഈ ആവശ്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതായി സി.ജെ.പി പ്രതിനിധികൾ പറഞ്ഞു. മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമായി ശക്തമാക്കുമെന്ന് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.

രാജിയാവശ്യത്തിൽ അനുകൂല പ്രതികരണമല്ല ഉണ്ടായതെങ്കിലും, പരീക്ഷാ ക്രമക്കേടുകൾ മൂലം ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ അനുകൂല സമീപനമാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ശനിയാഴ്ചത്തെ സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവി പരിപാടികൾ.

article-image

rtfgfgdfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed