ഭക്ഷണശാലകളിലെ എഐ വ്യാജ ചിത്രങ്ങൾക്ക് തടയിടാൻ ബഹ്റൈൻ പാർലമെന്റ് നീക്കം


പ്രദീപ് പുറവങ്കര

മനാമ: റസ്റ്റോറന്റുകൾ മെനുകളിലും ഫുഡ് ഡെലിവറി ആപ്പുകളിലും എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ഭക്ഷണ ചിത്രങ്ങൾ കാണിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാൻ പാർലമെന്റിൽ നീക്കം. എഐ നിർമ്മിത ചിത്രങ്ങൾക്ക് സമീപം അവ കമ്പ്യൂട്ടർ നിർമ്മിതമാണെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എംപി മർയം അൽ ധഈൻ നിർദേശം സമർപ്പിച്ചു.

ഇത്തരം ചിത്രങ്ങൾ കാണാൻ യഥാർത്ഥ ഫോട്ടോകൾ പോലെ തോന്നിക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഫോണിലോ സ്‌ക്രീനിലോ കാണുന്ന വലിയ വലുപ്പവും ആകർഷകവുമായ ഭക്ഷണത്തിന് ഓർഡർ നൽകുന്ന ഉപഭോക്താക്കൾക്ക്, ഡെലിവറി ലഭിക്കുമ്പോൾ തികച്ചും ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നത്.

"സ്‌ക്രീനിൽ ബർഗറുകൾക്ക് വലിയ വലുപ്പവും, ഇറച്ചിക്ക് കൂടുതൽ ജ്യൂസി ലുക്കും, പോർഷനുകൾ വലുതായും തോന്നിക്കും," എന്ന് അവർ പറഞ്ഞു. ഇത്തരം അതിരുകടന്ന ചിത്രീകരണങ്ങൾ ഉപഭോക്താക്കളുടെ വിശ്വാസം തകർക്കുകയും തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം വിഭവങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം റസ്റ്റോറന്റുകൾ ലളിതമായ കുറുക്കുവഴികൾ തിരഞ്ഞെടുക്കുകയാണെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2012-ലെ 35-ാം നമ്പർ ബഹ്‌റൈൻ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ആറാം വകുപ്പ് മുൻനിർത്തിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉൽപ്പന്നത്തിന്റെ സവിശേഷതകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ വിവരങ്ങൾ നൽകുന്നതോ ആയ പരസ്യങ്ങളും ചിത്രങ്ങളും നിയമവിരുദ്ധമാണ്. നിയമത്തിൽ എഐ എന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും, ഉൽപ്പന്നത്തിന്റെ യഥാർത്ഥ രൂപത്തെ മറച്ചുവെക്കുന്ന ചിത്രങ്ങൾക്ക് ഇത് ബാധകമാക്കാം.

ഭക്ഷണത്തിന്റെ പരസ്യങ്ങളും പാക്കേജിംഗും മൊത്തത്തിൽ നൽകുന്ന ധാരണയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ജപ്പാനിലെ കർശന നിയമങ്ങളെ മാതൃകയാക്കിയാണ് ഈ നീക്കം. ചിത്രത്തിന് താഴെ "ചിത്രം വിവരണം നൽകാൻ മാത്രമുള്ളതാണ്" (for illustration purposes only) എന്ന് ചെറിയ അക്ഷരത്തിൽ എഴുതിവെക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ പര്യാപ്തമല്ലെന്നും എംപി വ്യക്തമാക്കി.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed