സമരക്കാർ ഉപയോഗിച്ച ബിറ്റ്‌ചാറ്റ് ആപ്പിന് നിരോധനം; സുരക്ഷ മുൻനിർത്തി കേന്ദ്രത്തിന്റെ കടുത്ത നടപടി


ഷീബ വിജയൻ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിനിടെ പലയിടത്തും ഇന്റർനെറ്റ് വിച്ഛേദിച്ചെങ്കിലും, വിദ്യാർത്ഥികൾ ബിറ്റ്‌ചാറ്റ് എന്ന ആപ്പ് ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്നുവെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കി. ബിറ്റ്‌ചാറ്റിന്റെ കോഡ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ ഗിറ്റ്ഹബിന് കേന്ദ്രസർക്കാർ ഉത്തരവ് നൽകി.

ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോസി വികസിപ്പിച്ച ഈ ആപ്പിന്റെ പ്രധാന റിപ്പോസിറ്ററികളും ആൻഡ്രോയിഡ് പതിപ്പും നീക്കം ചെയ്യാനാണ് നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പുറപ്പെടുവിച്ച നോട്ടീസിന്റെ സ്ക്രീൻഷോട്ടുകൾ ജാക്ക് ഡോസി എക്സിൽ പങ്കുവെച്ചു.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഐ.ടി ചട്ടങ്ങൾ എന്നിവ പ്രകാരമാണ് മൂന്ന് മണിക്കൂറിനുള്ളിൽ ആക്‌സസ് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിച്ചത്. മൊബൈൽ നെറ്റ്‌വർക്കുകളോ സെർവറുകളോ ഇല്ലാതെ ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ഈ ആപ്പ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണം വെട്ടിക്കാൻ ഇടയാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രക്ഷോഭകർ ബ്ലൂടൂത്ത് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഡൽഹി പോലീസ് പരിശോധിക്കുന്നുണ്ട്.

article-image

dfdggsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed