ഇന്ത്യക്ക് വീണ്ടും തിരിച്ചടി: തൂലിക മന്നിനും കോമൺവെൽത്ത് ഗെയിംസ് വിലക്ക്


ഷീബ വിജയൻ

ഗ്ലാസ്കോ: കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യൻ നിരയ്ക്ക് തിരിച്ചടിയായി മറ്റൊരു ജൂഡോ താരത്തിന് കൂടി വിലക്ക്. 78 കിലോ വിഭാഗത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന ഒളിംപ്യൻ തൂലിക മന്നിനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താത്കാലിക വിലക്കേർപ്പെടുത്തിയത്. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിർദ്ദേശം നൽകി. 2022 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമാണ് തൂലിക.

മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും തങ്ങൾ എവിടെയാണുള്ളതെന്ന വിവരം താരങ്ങൾ മുൻകൂട്ടി നാഡയെ അറിയിക്കണമെന്നതാണ് ചട്ടം. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണ ഈ വിവരങ്ങൾ കൈമാറുന്നതിൽ തൂലിക വീഴ്ച വരുത്തി. ഇതേ തുടർന്നാണ് നാഡ നോട്ടീസ് അയച്ച് താത്കാലിക വിലക്കേർപ്പെടുത്തിയത്.

article-image

dsdsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed