അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 47 ആയി; 6.5 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു
ശാരിക
ദിസ്പൂർ: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ മരണസംഖ്യ 47 ആയി ഉയർന്നു. ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തിനിടെ ശിവസാഗർ, ജോർഹാട്ട് ജില്ലകളിൽ മൂന്ന് പേർ വീതവും ചരായ്ഡിയോയിൽ രണ്ട് പേരും ധേമാജി, കർബി ആംഗ്ലോഗ് ജില്ലകളിൽ ഓരോ ആൾ വീതവുമാണ് മരിച്ചത്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ 11 ജില്ലകളിലായി 6.53 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 939 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്.
jghjkgh

