'പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന വാദം കള്ളം': പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ
ഷീബ വിജയൻ
ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ യുവാവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിലെത്തി. വിദ്യാർത്ഥികൾക്കുനേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന പോലീസ്-സർക്കാർ വാദങ്ങളെ രാഹുൽ ചോദ്യം ചെയ്തു.
കഴിഞ്ഞ 20-ന് ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി പോലീസ് പെല്ലറ്റ് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ഈ സംഭവത്തിൽ പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയെ അരികിൽ നിർത്തിയാണ് രാഹുൽ സംസാരിച്ചത്. സാഹിലിന്റെ ടീ-ഷർട്ട് ഉയർത്തി മുഖത്തും കൈയിലും ശരീരത്തിലുമുള്ള മുറിവുകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, സർക്കാർ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്സിലെ അവസാന വർഷ വിദ്യാർത്ഥിയാണ് സാഹിൽ. ദേശീയ പതാക വീശുന്നതിനിടെയാണ് പെല്ലറ്റ് തട്ടിയതെന്നും, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. സാഹിലിന് ഡൽഹി പോലീസിൽ ചേരാനായിരുന്നു ആഗ്രഹമെന്നും എയിംസ് ട്രോമ സെന്ററിൽ അവൻ ശസ്ത്രക്രിയക്ക് വിധേയനായെന്നും മാതാവ് ജ്യോതി വെളിപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിയായ മന്ത്രിയുടെ രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും, സമാധാനപരമായി പ്രതിഷേധിച്ചവരെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
gdfsdsf

