സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടപടിയെടുത്തില്ല; കമ്മീഷണർക്കെതിരെ അൻസിബ കോടതിയിൽ


ഷീബ വിജയൻ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിനെതിരെ നടി അൻസിബ കോടതിയെ സമീപിച്ചു. നടി ലക്ഷമിപ്രിയക്കെതിരെ നൽകിയ പരാതിയിലാണ് ഈ നടപടി. സംഭവത്തിൽ പാലാരിവട്ടം എസ്.എച്ച്.ഒക്കെതിരെയും നടപടി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി സ്വകാര്യ അന്യായത്തിൽ നടി മൊഴി നൽകി. ഹർജിയിൽ മേലുദ്യോഗസ്ഥരുടെ വിശദീകരണം തേടിയ കോടതി കേസ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി.

ഗുരുതര പരാതി നൽകിയിട്ടും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യവിലോപമാണുണ്ടായതെന്ന് അൻസിബ ആരോപിച്ചു. ലക്ഷ്മിപ്രിയക്കെതിരായ കേസിൽ വിധി വരാനിരിക്കെയാണ് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി പുതിയ പരാതി നൽകിയത്.

article-image

fvdffdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed