സിജെപി പ്രക്ഷോഭം: ജന്തർ മന്തിറിലെ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജെഎൻയു വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്
ശാരിക
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ജവഹർലാൽ നെഹ്റു സർവകലാശാല. ജന്തർ മന്തിറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് ജെഎൻയു പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും വിദ്വേഷ പ്രചാരണങ്ങളിൽ ഏർപ്പെടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ ഡൽഹി സർവകലാശാലയും സമാനമായ രീതിയിൽ വിദ്യാർത്ഥികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി സർക്കുലർ പുറത്തിറക്കിയിരുന്നു. അതേസമയം ഇരുനൂറോളം പേരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.
dsfsfsd

