ശ്രീലങ്കയിൽ പാചകവാതക വിലയിൽ വൻ വർദ്ധനവ്; ഇന്ധനവില 23 ശതമാനം വരെ കൂട്ടി
ശാരിക I അന്തർദേശീയം
കൊളംബോ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ-കപ്പൽ ഗതാഗത ചിലവുകൾ വർദ്ധിച്ചതോടെ ശ്രീലങ്കയിൽ പാചകവാതക വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 23 ശതമാനം വരെയാണ് പുതിയ വിലവർദ്ധനവ്. കഴിഞ്ഞ മാസം എട്ട് ശതമാനം വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്ന ശ്രീലങ്കയിൽ, പുതിയ പ്രതിസന്ധി സാധാരണക്കാരുടെ ജീവിതഭാരമേറ്റും. സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് വിതരണക്കാർ 19 ശതമാനവും സ്വകാര്യ കമ്പനികൾ 23 ശതമാനവുമാണ് വില വർദ്ധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ നീണ്ടുപോയാൽ, 2022-ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുള്ള രാജ്യത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
aa
