ട്രക്കുകളിൽ നിന്ന് ഡീസൽ ഊറ്റി വിൽപ്പന; കുവൈത്തിൽ 13 അംഗ സംഘത്തെ പൂട്ടി അധികൃതർ


ഷീബ വിജയൻ


കുവൈത്ത് സിറ്റി: കമ്പനികളുടെ ട്രക്കുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ 13 പേർ കുവൈത്തിൽ പിടിയിലായി. മാരിടൈം പോർട്ട്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ലിറ്ററിന് 80 മുതൽ 150 ഫിൽസ് വരെ നിരക്കിലാണ് മോഷ്ടിച്ച ഡീസൽ വിറ്റിരുന്നതെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ 14 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡീസൽ, ഇന്ധനം, മലിനജലം എന്നിവ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കർ ലോറികളും മറ്റ് വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവർക്കെതിരെ നിയമനടപടികൾ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

3eqweqweqw

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed