സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി ജഹ്‌റ നേച്ചർ റിസർവ്: നവംബർ ഒമ്പതു മുതൽ പ്രവേശനം


ഷീബ വിജയൻ

കുവൈത്ത് സിറ്റി: സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി ജഹ്‌റ നേച്ചർ റിസർവ്. നവംബർ ഒമ്പതുമുതൽ നേച്ചർ റിസർവ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും. ഒരാൾക്ക് രണ്ട് ദീനാർ ആണ് പ്രവേശന ഫീസ്. ടിക്കറ്റുകൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും കെ-നെറ്റ് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാം. പ്രദേശം റിസർവ് ആയതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ട്. ആളുകളെ സ്വന്തമായി അലഞ്ഞുതിരിയാൻ അനുവദിക്കില്ല. തിരഞ്ഞെടുത്ത ഏരിയകളിലേക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. കുവൈത്തിന്‍റെ തെക്ക് -പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് പത്തൊമ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് അപൂർവയിനം പക്ഷികളുടെയും ജീവിവർഗങ്ങളുടെയും ആവാസ കേന്ദ്രമായ ജഹ്റ റിസര്‍വ്. കുവൈത്തിലെത്തുന്ന തീർഥാടന പക്ഷികളുടെ പ്രധാന കേന്ദ്രവുമാണ് ജഹ്റ. വിവിധയിനം സസ്യങ്ങളും മനോഹരമായ ശുദ്ധ ജല തടാകവും ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം.

article-image

Zazxz

You might also like

  • Straight Forward

Most Viewed