ബഹ്‌റൈനിലെ പ്രവാസികൾക്കായി ഇന്ത്യൻ എംബസ്സി 'ഓപ്പൺ ഹൗസ്' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സീഫിലെ എംബസി ആസ്ഥാനത്ത് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കെ ജേക്കബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ 25-ൽ അധികം ഇന്ത്യൻ പൗരന്മാർ സജീവമായി പങ്കെടുത്തു. എംബസ്സിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലാർ ടീമും പാനൽ അഭിഭാഷകരും ഉൾപ്പെടെയുള്ളവർ, സമൂഹത്തിലെ അംഗങ്ങളുടെ ആശങ്കകൾക്ക് നേരിട്ട് മറുപടി നൽകാൻ സന്നിഹിതരായി ഇതിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലാണ് സെഷൻ നടത്തിയത്.

ദേശീയ ഐക്യത്തോടും അഖണ്ഡതയോടുമുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് രാഷ്ട്രീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിയാണ് അംബാസഡർ വിനോദ് കെ ജേക്കബ് ഓപ്പൺ ഹൗസ് നടപടികൾ ആരംഭിച്ചത്. പാസ്‌പോർട്ടിന്റെ സാധുത പതിവായി പരിശോധിക്കാനും കൃത്യസമയത്ത് പുതുക്കൽ ഉറപ്പാക്കാനും അദ്ദേഹം പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു.

കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും വിജയകരമായി പരിഹരിച്ചതായി എംബസ്സി അധികൃതർ അറിയിച്ചു. ബുദ്ധിമുട്ട് നേരിടുന്ന വീട്ടുജോലിക്കാർക്കും ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്കും എംബസ്സി സഹായം നൽകിവരുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴിയാണ്, ആവശ്യമുള്ളവരെ കണ്ടെത്തി സാമ്പത്തിക സഹായം ഉൾപ്പെടയുള്ള കാര്യങ്ങൾ നൽകുന്നത്.

കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ വിഷയങ്ങളിൽ സമയബന്ധിതവും വേഗത്തിലുള്ളതുമായ പിന്തുണ നൽകിയതിന് തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി , ഇമിഗ്രേഷൻ അധികൃതർ എന്നിവരുൾപ്പെടെയുള്ള ബഹ്‌റൈൻ ഗവൺമെന്റ് അധികാരികളോട് അംബാസഡർ ജേക്കബ് നന്ദി അറിയിച്ചു. എംബസ്സിയുടെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിന് ഇന്ത്യൻ സമൂഹത്തോടും വിവിധ സംഘടനകളോടും അദ്ദേഹം നന്ദി പറഞ്ഞു.

article-image

asadsdsa

article-image

Aasas

You might also like

  • Straight Forward

Most Viewed