ഇനി റമദാനിൽ അവസാന ആഴ്ച സ്കൂൾ അവധി; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്തില്‍ റമദാനിലെ അവസാന ആഴ്ച സ്കൂൾ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഈ ദിവസങ്ങളിൽ അവധി ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി അംഗീകരിച്ച പുതിയ അഞ്ച് വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നടപടി. സ്കൂൾ ദിവസങ്ങളുടെ എണ്ണം കുറക്കാതെയാണ് ഇത് നടപ്പിലാക്കുക. ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ വ്യാപകമായ ലീവ് തടയുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അവധിദിനങ്ങൾ പരിഹരിക്കുന്നതിലൂടെ ഒരു കലണ്ടർ വർഷം 51 മില്യൺ ദീനാർ ലാഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
SDSAADSADS