കുവൈത്ത്-ഗോവ എയർ ഇന്ത്യ എക്‌സ്പ്രസ് നിർത്തലാക്കുന്നു

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത്-ഗോവ എയർ ഇന്ത്യ എക്‌സ്പ്രസ് നിർത്തലാക്കുന്നു. ജൂലൈ 31 മുതൽ നേരിട്ടുള്ള സർവിസ് ഉണ്ടാകില്ല. മെയ് മാസത്തിലാണ് സർവീസ് ആരംഭിച്ചത്. സർവീസ് നിർത്തുന്നത് ഇവിടേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകും. ഗോവയിലേക്ക് ഇനി മറ്റു വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യേണ്ടിവരും. വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയും കുവൈത്തും പുതിയ വ്യോമയാന കരാർ ഒപ്പുവെച്ചത് പ്രകാരം സർവീസുകൾ വർധിപ്പിക്കാൻ വിമാനക്കമ്പനികൾ നടപടികൾ തുടരുന്നതിനിടെയാണ് ഗോവ സര്‍വീസ് നിര്‍ത്തലാക്കുന്നത്.
പുതിയ വ്യോമയാന കരാറിന്റെ ഭാഗമായി ഇന്ത്യക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ 6,000 സീറ്റുകൾ കൂടുതൽ അനുവദിച്ചിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ ഈവർഷം ആഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ വിമാനങ്ങൾ ആരംഭിക്കാൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ, കൊച്ചി, ബംഗളൂരു, തിരുവനന്തപുരം തുടങ്ങിയ യാത്രക്കാർ കൂടുതൽ ഉള്ള നഗരങ്ങളിൽ നിന്ന് പുതിയ വിമാന സർവീസുകൾ ആരംഭിക്കും.
HGHHGHJG