മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; എന്നും അതിജീവിതക്കൊപ്പമെന്ന് വിശദീകരണം
ഷീബ വിജയ൯
പത്തനംതിട്ട: ദിലീപിനെ പിന്തുണച്ചുള്ള പരാമർശത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സംപ്രേഷണം ചെയ്തില്ലെന്നും ചില ഭാഗങ്ങൾ മാത്രം കാണിച്ചെന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. കെ.പി.സി.സി. നിർദേശത്തെ തുടർന്നാണ് അടൂർ പ്രകാശ് നിലപാട് മാറ്റിയത്. നേരത്തെ ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീൽ നൽകുന്നത് വേറെ പണിയില്ലാത്തതുകൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, അതിജീവിതക്കൊപ്പം എന്ന് തന്നെയാണ് പറഞ്ഞതെന്നും ജുഡീഷ്യറിയെ ചോദ്യം ചെയ്യാനാവില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് തെറ്റ് വന്നെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വ്യക്തിപരമായ ബന്ധങ്ങൾ ചിലപ്പോൾ പറഞ്ഞെന്ന് വരും. ദിലീപിനെ പറ്റി പറഞ്ഞത് വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസും രംഗത്തെത്തിയിരുന്നു. കേസിൽ സർക്കാർ അപ്പീൽ പോകണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രോസിക്യൂഷൻ പരാജയപ്പെട്ടു. നടിയെ അക്രമിച്ച കേസിൽ താൻ **അതിജീവിതക്ക് ഒപ്പമെന്ന് ശശി തരൂർ എം.പി.**യും അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. കൺവീനർ പറഞ്ഞത് വ്യക്തിപരമാണെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസ്സനും പറഞ്ഞു. വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്നും വന്നത് അവസാനവിധി അല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു.
asdsddsa
