തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിംഗ് പുരോഗമിക്കുന്നു
ശാരിക / തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ജില്ലകളിൽ ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (21.82%) രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് (18.93%) രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്: കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%). കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മങ്കുഴികുന്നേൽ വിഷ്ണുവിന്‍റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചു.
അതേസമയം, ഇടുക്കി മറയൂർ പഞ്ചായത്തിലെ 10ആം വാർഡിൽ (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറിപ്പോയതിനെ തുടർന്ന് പകരം യൂണിറ്റ് സ്ഥാപിച്ചാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. കൂടാതെ, കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
്േു്േു
