സോളാർ സമരം ന്യായമില്ലാത്തതായിരുന്നു, അത് പിണറായിക്ക് അറിയാമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ


സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നത്. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അത് പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് വർഷം കൊണ്ട് അത് തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജ വാർത്തകളുടെ പിന്നാലെ സിപിഐഎം പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം ഇന്ന് രംഗത്തുവന്നിരുന്നു. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.

article-image

dfsdfsdfgdff

You might also like

Most Viewed