കൊടും ചൂട്: കേരളത്തിൽ മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം


കൊടും ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഫ്രഫണല്‍ കോളജുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. മേയ് ആറിന് ശേഷം സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതുവരെ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. 

അവധിക്കാല സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴയില്‍ ഇന്നും വെള്ളിയാഴ്ചയും രാത്രി താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

article-image

േ്ി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed