താമസ വിസനിയമങ്ങൾ ലംഘിച്ച 125 വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ


എൽ.എം.ആർ.എ താമസ വിസനിയമങ്ങൾ ലംഘിച്ച 125 വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രിൽ 21 മുതൽ 27 വരെ നടത്തിയത്. ഇക്കാലയളവിൽ നിയമം ലംഘിച്ച 123 പേരെ നാടുകടത്തുകയും ചെയ്തു.

972 പരിശോധനകളിൽ 13 സംയുക്ത പരിശോധനകളാണ് നടത്തിയത്.  അനധികൃത നിയമ വിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് കൂടുതൽ ശക്തമായ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

sfsdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed