ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് സിഐ തൂങ്ങിമരിച്ചു


ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്‌തത്‌. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി നൽകിയിരുന്നു.

കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസിൽ പ്രതിയായിരുന്നു. മലയിൻകീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പൊലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഒരു പരാതി.

ഈ കേസിൽ ജാമ്യം ലഭിക്കാൻ പൊലീസ് ജിഡി റജിസ്റ്ററിൽ സൈജോ കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed