സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി


സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് നിർദേശം നൽകി. കൊല്ലം തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂളിൽ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തു പി.ടി.എ പ്രസിഡന്‍റ് നൽകിയ ഹർജിയിൽ ആണ് നിർദേശം.  സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദേശം നൽകിയത്. 

സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂളിലെ വാട്ടർ ടാങ്ക് നിർമാണം പിന്നീട് ഉപേക്ഷിച്ചതിനാൽ ഹരജി തീർപ്പാക്കി.

article-image

zvcxzvx

You might also like

  • Straight Forward

Most Viewed