കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി


മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറി. ഭരണ പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി. സർവ്വകക്ഷിയോഗത്തെ തുടർന്ന് പ്രതിഷേധങ്ങൾ അവസാനിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30 ഓടെയാണ് കാട്ടാനയുടെ അക്രമണത്തിൽ സുരേഷ് കുമാർ കൊല്ലപ്പെട്ടത്.

തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവാതെ സുരേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. തുടർന്ന് സർവ്വകക്ഷി യോഗത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങൾ വനംവകുപ്പ് പരിഗണിച്ചു. അക്രമകാരികളായ കാട്ടാനകളെ പ്രദേശത്തുനിന്ന് മാറ്റാൻ ശുപാർശ ചെയ്യും. എസക്കി രാജ, ഭാര്യ റെജീന മകൾ പ്രിയ എന്നിവർക്കും കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. സർവ്വകക്ഷിയോഗ തീരുമാനത്തെ തുടർന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.

article-image

saadsadsasas

You might also like

  • Straight Forward

Most Viewed