ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പി.സി ജോർജ്

തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോർജ്. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ചിലർ അകത്താകുമെന്നും പി.സി പറഞ്ഞു.
തന്‍റെ മകന്‍ കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പി.സി കൂട്ടിച്ചേർത്തു. എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിന് പിന്നിൽ ബിജെപി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയ ഷോണ്‍ ജോർജിന് ബിജെപി അംഗത്വം നൽകിയത് ഇതിന് തെളിവാണെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
zdsfvzv