മന്ത്രി ഗണേഷ് കുമാറിനെ സഭയിൽ തിരുത്തി മുഖ്യമന്ത്രി; കെഎസ്ആർടിസി പിൻവാങ്ങില്ല


ഷീബ വിജയൻ
സ്വകാര്യ ബസുകളുമായി മത്സരിക്കേണ്ടതില്ലെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തിരുത്തി. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി മാറിക്കൊടുക്കുന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരമൊരു നിലപാട് സാധാരണക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരയോട്ടം ഒഴിവാക്കാൻ സ്വകാര്യ ബസുകൾക്ക് പിന്നാലെ കെഎസ്ആർടിസി ഓടേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ മന്ത്രി നിലപാട് മാറ്റി. സ്വകാര്യ ബസുകളുടെ കുത്തക തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നതെന്നും പുതിയ വണ്ടികൾ വാങ്ങുന്നതോടെ മത്സരത്തിൽ പിന്നിലാകില്ലെന്നും മന്ത്രി പിന്നീട് സഭയിൽ വിശദീകരിച്ചു.

article-image

defsdfsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed