കണ്ണൂരിനെ ഞെട്ടിച്ച് ലോഡ്ജിലെ കൊലപാതകം; പ്രതിയെ മാട്ടൂലിൽ മരിച്ച നിലയിൽ കണ്ടെത്തി


ശാരിക l കണ്ണൂർ:

പറശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് കൊല്ലപ്പെട്ടത്. സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അയൽവാസി കെ.പി. വിജയൻ ജീവനൊടുക്കിയതായാണ് വിവരം. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബുധനാഴ്ച പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്ത ഇരുവരും വൈകുന്നേരത്തോടെ മുറി പൂട്ടി വിജയൻ പുറത്തുപോകുകയായിരുന്നു. ഇയാൾ മടങ്ങിയെത്താത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടൈത്തിയത്. കഴിഞ്ഞ രാത്രി മുതൽ വിജയനായി തെരച്ചിൽ നടത്തി വരികയായിരുന്നു.

നേരത്തെയും ഇരുവരും ഈ ലോഡ്ജിൽ എത്തിയിട്ടുണ്ടെന്ന് അധികൃതർ മൊഴി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ച സീമയ്ക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

article-image

dfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed