ശബരിമല സ്വർണക്കൊള്ള കേസ്: കണ്ഠര് രാജീവരരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി


ശാരിക l കൊല്ലം:

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ശക്തമാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കണ്ഠര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയർന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ വീട്ടിലും സ്ഥാപനത്തിലും മിന്നൽ പരിശോധന നടത്തി.

article-image

xxb

You might also like

  • Lulu Exchange
  • Straight Forward

Most Viewed