അനധികൃത സ്വത്ത് സമ്പാദനം; ഇഡി കണ്ടുകെട്ടുന്ന സ്വത്തുക്കൾ കേസിൽ 365 ദിവസമായിട്ടും പുരോഗതി ഇല്ലെങ്കിൽ മടക്കി നൽകാന്‍ കോടതി ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഈഡി കണ്ടുകെട്ടുന്ന സ്വത്തുക്കൾ കേസിൽ 365 ദിവസമായിട്ടും പുരോഗതി ഇല്ലെങ്കിൽ മടക്കി നൽകാന്‍ കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതിയുടേതാണ് നിർദേശം. ഒരു സ്വകാര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്ത് വകകൾ ഈഡി കണ്ടുകെട്ടിയതിന് എതിരേയാണ് ഹർജി ഫയൽ ചെയ്തത്. കണ്ടുകെട്ടിയ സ്വത്ത് വകകൾ സംബന്ധിച്ച് യാതൊരു തുടർ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിൽ അവ ഹർജിക്കാരന് മടക്കി നൽകാന്‍ കോടതി ഉത്തരവിട്ടു.
asff