ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ വീണ്ടും മാറ്റി


ഷീബ വിജയൻ

ബസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഈ മാസം ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി പൂർത്തിയായതിനാൽ ഇന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടികൾ നീളുകയായിരുന്നു. ഷിംജിതയെ നാളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷയും അന്വേഷണ സംഘം സമർപ്പിക്കും.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ വടകരയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി 16-ന് നടന്ന സംഭവത്തിൽ ദീപക്കിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. അതേസമയം, ദീപക്കിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് ഷിംജിതയുടെ സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

article-image

dsdsdasasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed