ശമ്പള പരിഷ്കരണം വേണം; ഫെബ്രുവരി 21-ന് കേരളത്തിലെ നഴ്സുമാർ പണിമുടക്കും


ശാരിക l തൃശ്ശൂർ:

അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിലേക്ക്. ഫെബ്രുവരി 21-ന് കേരളത്തിലെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികൾ തൃശ്ശൂരിൽ അറിയിച്ചു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി അന്നേ ദിവസം തൃശ്ശൂരിൽ നഴ്സുമാരുടെ വൻ കൺവെൻഷൻ നടക്കും. ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടാതിരിക്കാൻ മൂന്നിലൊന്ന് നഴ്സുമാർ മാത്രമായിരിക്കും അന്ന് ജോലിയിൽ പ്രവേശിക്കുക.

കഴിഞ്ഞ ഏഴു വർഷമായി ആരോഗ്യ മേഖലയിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ലെന്ന് യു.എൻ.എ ആരോപിക്കുന്നു. സ്വകാര്യ നഴ്സുമാർക്കും സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം നൽകണമെന്ന 2016-ലെ ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. 40,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്ന ആവശ്യം അഞ്ച് വർഷമായി സംഘടന ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ വീണ്ടും സമരപാതയിലേക്ക് ഇറങ്ങുന്നത്.

article-image

sddsf

You might also like

Most Viewed