കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനം; ഹൈക്കമാൻഡ് തീരുമാനത്തിനായി എംപിമാർ
ഷീബ വിജയൻ
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലകളിലെ കെപിസിസി-ഡിസിസി ഭാരവാഹികളുമായി സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ തിരുവനന്തപുരത്ത് ചർച്ചകൾ നടത്തിവരികയാണ്.
ഓരോ ജില്ലയിലും പരിഗണിക്കേണ്ട പേരുകളെക്കുറിച്ച് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കമ്മിറ്റി ആരാഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആദ്യഘട്ട പട്ടിക പുറത്തിറക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സീറ്റ് വിഭജനം പൂർത്തിയാകാത്തത് കാലതാമസമുണ്ടാക്കി. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
ewrewqerwew3r


