രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡി കെ ശിവകുമാർ


രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അഭ്യൂഹം പരന്നത്.

അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം.

article-image

dasdsssas

You might also like

  • Straight Forward

Most Viewed