ഇനി കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും’; കെ സുധാകരൻ


മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനി കോൺഗ്രസ് പ്രവർത്തകരെ തല്ലിയിൽ നോക്കിയിരിക്കില്ലെന്നും തിരിച്ചടിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെ എന്ന് സുധാകരൻ ചോദിച്ചു. ഇടുക്കിയിൽ മാധ്യപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സിപിഐഎമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി.

നവകേരള സദസിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച നിരവധി സംഭവം ഉണ്ടായതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രസ്താവന. കഴിഞ്ഞദിവസം ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. കൂടാതെ കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് സിപിഐഎം സ്വീകരണമൊരുക്കുകയും ചെയ്തിരുന്നു. ജയിൽ മോചിതരായ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഐഎം മാടായി ഏരിയ കമ്മിറ്റി സ്വീകരണം ഒരുക്കിയത്.

article-image

SDDCDFSDFSDFSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed