ദേശീയ ദിന സന്ദേശം നൽകി ബഹ്റൈന്‍ രാജാവ്

ബഹ്റൈന്‍റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിനമാണ് ബഹ്റൈൻ ദേശീയ ദിനമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സഖീർ പാലസിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് ദേശീയ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പരിപാടിയിൽ പങ്കെടുത്തു.
സമാധാനത്തിലും ശാന്തിയിലും സന്തോഷത്തിലും കഴിയുന്ന ഒരു ജനതയാണ് ബഹ്റൈനിലുള്ളതെന്നും, രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വളർച്ചക്കുമായി സമർപ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ബഹ്റൈൻ രാജാവ് പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്നതാണ് ബഹ്റൈന്റെ നിലപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച 53 പേരെ ചടങ്ങിൽ മെഡലുകൾ നൽകി ആദരിച്ചു.
dsadsadsadsads