വി മുരളീധരൻ മന്ത്രിയായത് നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെ; മന്ത്രി മുഹമ്മദ് റിയാസ്


കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അമ്മായി അച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രി ആയ ആളല്ല താനെന്ന മുരളീധരന്റെ പരിഹാസത്തിന് മറുപടിയായാണ് മന്ത്രിയുടെ വിമർശനം. വി മുരളീധരൻ മന്ത്രിയായത് നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണെന്ന് മുഹമ്മദ് റിയാസ് തിരിച്ചും പരിഹസിച്ചു.

ഭരണഘടന പദവിയിലിരിക്കുന്ന ഗവർണറെ പോലും നിയന്ത്രിക്കുന്നത് ഇത്തരം മുരളീധരന്മാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യപരമായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇത്തരം സൗകര്യങ്ങളും ഭരണഘടന പദവികളും ഉപയോഗപ്പെടുത്തുകയാണ് അതാണ് കാണുന്നത്. തറവാട് സ്വത്തല്ല കേരളത്തിന് അർഹതപ്പെട്ട വിഹിതമാണ് ചോദിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

article-image

asdadsadsadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed