ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പേ പ്രതിഷേധം ആരംഭിച്ചു. ഗവര്‍ണര്‍ താമസിക്കാനെത്തുന്ന സര്‍വകലാശാല ഗസറ്റ് ഹൗസ് ഉപരോധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. കരിങ്കൊടികളേന്തി 500ഓളം വിദ്യാർഥികളാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഗവർണർ എത്തുംമുമ്പ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസിന്‍റെ ശ്രമം. എന്നാൽ റോഡ് മുഴുവനായി ഉപരോധിച്ച് ഗവർണർ ഗസ്റ്റ്ഹൗസിൽ പ്രവേശിക്കുന്നത് തടയാനാണ് എസ്എഫ്ഐ നീക്കം.
sdfdsf