വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ല'; പിണറായി വിജയൻ


 

ആലപ്പുഴ: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയം എംപിയെ അപമാനിച്ചുവെന്ന പ്രചാരണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കോട്ടയം എംപിയെ അപമാനിച്ചിട്ടില്ല. ആരെയും അപമാനിക്കാനും ബഹുമാനിക്കാനും ശ്രമിച്ചിട്ടില്ല. ഇത് മനോരോഗമാണ് പ്രത്യേക മാനസിക നില എന്ന് പറയുന്നത് ഇതിനാണ്. പ്രതിപക്ഷത്തിന് മറ്റൊന്നും പറയാനില്ല. നവകേരള സദസ്സിൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

article-image

ffdfgfgdfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed