കേരള പൊലീസ് സാധാരണക്കാരെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് കെ സുധാകരൻ; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ്

കേരള പൊലീസിന്റെ നടപടികൾക്കെതിരെ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ. ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടി സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം കേരള പൊലീസ് തകർക്കുന്നുവെന്നാണ് സുധാകരൻ അടിയന്തര പ്രമേയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
കേരള പൊലീസ് സാധാരണ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു എന്നും സുധാകരൻ ആരോപിക്കുന്നു. സഭ നിർത്തിവെച്ച് കേരള പൊലീസിന്റെ അതിക്രമം ചർച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ADSADSADSADSADSADS