നവകേരള സദസിന്‍റെ പ്രചാരണ യോഗത്തിൽ‍ പങ്കെടുത്തില്ലെങ്കിൽ‍ നടപടിയുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി പരാതി


നവകേരള സദസിന്‍റെ പ്രചാരണ യോഗത്തിൽ‍ പങ്കെടുത്തില്ലെങ്കിൽ‍ നടപടിയുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം ലോക്കൽ‍ കമ്മിറ്റി അംഗവുമായ എന്‍.എം. ബലരാമനെതിരെയാണ് ആരോപണം. ഇയാൾ‍ എഡിഎസ് അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ‍ പോസ്റ്റ് ചെയ്ത സന്ദേശം പുറത്തുവന്നു. ഇന്നത്തെ യോഗത്തിൽ‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റർ‍ റോളിൽ‍ ഉൾ‍പ്പെടുത്തേണ്ടന്നാണ് സർ‍ക്കാർ‍ തീരുമാനമെന്നും ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയെന്നും സന്ദേശത്തിൽ‍ പറയുന്നു. 

എന്നാൽ‍ ഇത്തരത്തിൽ‍ ഒരു ഉത്തരവുണ്ടായിട്ടില്ലെന്നും തൊഴിലാളികൾ‍ യോഗത്തിൽ‍ പങ്കെടുക്കാന്‍ വേണ്ടി സാന്ദർ‍ഭികമായി പറഞ്ഞതാണെന്നും ബലരാമന്‍ പിന്നീട് പ്രതികരിച്ചു. നവംബർ‍ 24, 25, 26 തീയതികളിലാണ് കോഴിക്കോട് ജില്ലയിൽ‍ നവകേരള സദസ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച എഡിഎസ് അംഗങ്ങളുടെ ജനറൽ‍ ബോഡി വിളിച്ചെങ്കിലും 10 പേരാണ് ആകെ പങ്കെടുത്തത്. ഇതോടെ ഇന്ന് പത്തരയ്ക്ക് വീണ്ടും യോഗം വിളിക്കുകയായിരുന്നു.

article-image

sccd

You might also like

  • Straight Forward

Most Viewed