പത്താംക്ലാസ് വിദ്യാർഥിയെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പത്താംക്ലാസ് വിദ്യാർഥിയെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. ശിശു സംരക്ഷണ സമിതിയാണ് ബാലാവകാശ കമ്മീഷന് പരാതി കൈമാറിയത്. പരാതിയിൽ കേസെടുത്തുവെന്ന് ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു. അതിഥിത്തൊഴിലാളിയുടെ മകനായ 14കാരനാണ് മർദനമേറ്റത്. കുട്ടി ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് ക്രൂരമായി മർദിച്ചത്.
വിദ്യാർഥിയെ എസ്ഐ ലാത്തികൊണ്ടും കൈമുട്ടുകൊണ്ടും മർദിച്ച് അവശനാക്കിയെന്ന് കാണിച്ച് മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. വിദ്യാർഥി ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരിക്കും കൈക്ക് പൊട്ടലുമുള്ളതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറോളം മർദ്ദനം തുടർന്നതായും വേദനകൊണ്ട് പുളഞ്ഞ് ഡോക്ടറെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം.
asdads