പലസ്തീന്‍ വിഷയത്തിൽ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂർ; കെ. മുരളീധരൻ

പലസ്തീന്‍ വിഷയത്തിൽ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്ന് കെ.മുരളീധരന്‍. ഇതുസംബന്ധിച്ച പരാമർശം തരൂർ തിരുത്തണം. തരൂരിന്‍റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. അദ്ദേഹം ഈ പ്രസ്താവന തിരുത്തിയാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമല്ല എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാർഢ്യ റാലിയിൽ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരേ നടത്തിയ വിമർശനത്തിനും മുരളീധരന്‍ മറുപടി പറഞ്ഞു.
പലസ്തീന്‍ പ്രശ്‌നത്തിൽ അഖിലേന്ത്യാതലത്തിൽ സിപിഎമ്മിന് മുമ്പേ ഉറച്ച നിലപാടെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കെട്ടിവച്ച കാശ് കിട്ടില്ല. ഇത് മനസിലാക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം റാലി നടത്തിയതെന്ന് മുരളീധരന്‍ വിമർശിച്ചു. സിപിഎം പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഒറ്റക്കെട്ടായി നിൽക്കുന്ന ജനതയെ വോട്ടിന് വേണ്ടി ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
sesfs