ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ; അനൗദ്യോഗിക പ്രചാരണത്തിന് തുടക്കം
ഷീബ വിജയൻ
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി.വി. അൻവർ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ അൻവർ മണ്ഡലത്തിൽ സജീവമാകുകയും അനൗദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. മണ്ഡലത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കളുമായും വിവിധ സമുദായ നേതാക്കളുമായും അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തി പിന്തുണ തേടി.
യുഡിഎഫ് നേതൃത്വത്തോട് തന്റെ പാർട്ടിക്കായി മൂന്ന് സീറ്റുകളാണ് അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂരിന് പുറമെ സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും, നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും നൽകണമെന്നാണ് ആവശ്യം. സീറ്റ് വിഭജനത്തിൽ യുഡിഎഫ് നേതൃത്വം അന്തിമ ഉറപ്പ് നൽകിയിട്ടില്ലെങ്കിലും ബേപ്പൂരിൽ അൻവർ സജീവമായി രംഗത്തുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിനുമായി അദ്ദേഹം സന്ദർശനം തുടരുകയാണ്.
afsfddfssa

