വീടുകയറി ആക്രമണം; തൃക്കരിപ്പൂരിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്


തൃക്കരിപ്പൂർ‍ കൈക്കോട്ടുകടവിൽ വീടുകയറി അജ്ഞാത സംഘം നടത്തിയ ആക്രമണത്തിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. കടവത്ത് അബ്ദുൾ അസീസ് (48), മുഹമ്മദ് ആബിദ് (13), നസീഫ (55), കെംടാന്‍ (എട്ടുമാസം), റഹ്‌മത്ത് (24), ഹാജിറ (60), അബ്ദുള്ള (32) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ പയ്യന്നൂർ‍ സഹകരണ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്. കുടുംബവുമായി പൂർവ വൈരാഗ്യമുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

sdgs

You might also like

  • Straight Forward

Most Viewed