വീണ വിജയൻ വിവാദം; എനിക്ക് തെറ്റുപറ്റിയാല്‍ ഞാന്‍ മാപ്പുപറയുമെന്ന് മാത്യു കുഴൽനാടൻ


വീണ വിജയനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് മാത്യു കുഴൽനാടൻ. ഐജിഎസ്ടി അടച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്. കണക്ക് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെബാലന്‍റെ വെല്ലുവിളി അദ്ദേഹം തള്ളി. എ കെ ബാലൻ മുതിർന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ IGST അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു.

സിപിഐഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റിൽ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് IGST അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഐഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

article-image

ASDSADSADSASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed