ഗൾഫിൽനിന്നു അവധിക്കെത്തിയ യുവാവിന്‍റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു


ഗൾഫിൽനിന്നു കഴിഞ്ഞദിവസം അവധിക്കുവന്ന യുവാവിന്‍റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.  വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ (40)കടന്നുകളഞ്ഞു. 

കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

article-image

dyhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed