മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി: ഗതാഗത തടസ്സമുണ്ടാക്കിയതിന് മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ കേസ്
ശാരിക
കൊച്ചി: കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായ സംഭവത്തിൽ പോലീസ് കേസ് എടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എറണാകുളം ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെയാണ് യൂത്ത് ലീഗിന്റെ റാലി സംഘടിപ്പിച്ചത്. പരിപാടിക്ക് പോലീസിന്റെ മുൻകൂർ അനുമതിയുണ്ടായിരുന്നെങ്കിലും, ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ പോലീസ് നൽകിയ കർശന നിർദേശങ്ങളും നിബന്ധനകളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
േ്ിേ്ി

