യു.ഡി.എഫ് സർക്കാർ ബാധ്യതയായി മാറി; സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി: ഇ.പി. ജയരാജൻ
ശാരിക
കണ്ണൂർ: യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെയും മന്ത്രിമാരുടെ ഏകോപനമില്ലായ്മയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. സർക്കാർ ആറ് മാസം പിന്നിടുമ്പോഴേക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയെന്നും സർവ മേഖലകളെയും തകർത്ത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ബാർ ലൈസൻസ് വിവാദം, സ്വകാര്യ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. എക്സൈസ് കമ്മീഷണർ തന്നെ വകുപ്പിലെ അഴിമതി ആരോപണങ്ങൾ തുറന്നുപറയുന്ന സാഹചര്യമുണ്ടായെന്നും ഇത് സർക്കാരിന് ഗുരുതരമായ തിരിച്ചടിയാണെന്നും അദ്ദേഹം കുറിച്ചു.
വൈദ്യുതി റഗുലേറ്ററി കമ്മീഷനും കെ.എസ്.ഇ.ബി-യും സ്വകാര്യമായി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അവിശ്വാസം പ്രകടിപ്പിക്കുകയും കാര്യം വൈദ്യുതി മന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ അറിവില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് വൈദ്യുതി മന്ത്രിക്ക് പരസ്യമായി വെളിപ്പെടുത്തേണ്ടി വന്നു.
സ്വന്തം വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ പോലും മന്ത്രിമാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വാർത്താക്കുറിപ്പുകളിലൂടെ മാത്രമാണ് മന്ത്രിമാർ സ്വന്തം വകുപ്പിലെ വിവരങ്ങൾ അറിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
sdfsf

