അധോലോക കുറ്റവാളിയുടെ പേരിലുള്ള സ്റ്റിക്കർ: കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് മംഗളൂരുവിൽ കസ്റ്റഡിയിൽ
ശാരിക
മംഗളൂരു: 'ദാവൂദ്, റൈസ് ഓഫ് എ ഡോൺ' എന്ന സ്റ്റിക്കർ പതിപ്പിച്ച് സർവീസ് നടത്തിയ കേരളത്തിൽ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. അധോലോക കുറ്റവാളിയെ പ്രകീർത്തിക്കുന്ന തരത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചതാണ് നടപടിക്ക് കാരണം. തുടർന്ന് പേരും സ്റ്റിക്കറും മറച്ച ശേഷമാണ് പൊലീസ് വാഹനം വിട്ടുനൽകിയത്.
കേരളത്തിൽ നിന്ന് കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിലേക്ക് വിനോദയാത്ര പുറപ്പെട്ട ബസാണ് കസ്റ്റഡിയിലായത്. വാഹനം കണ്ടതിനെ തുടർന്ന് പ്രാദേശിക ഹിന്ദുത്വ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ട് ബസ് കസ്റ്റഡിയിലെടുത്തതും മുന്നറിയിപ്പ് നൽകി വിട്ടയച്ചതും.
മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്ന് 'ദാവൂദ്' എന്ന പേരിൽ എത്തിയ മറ്റൊരു ബസിലെ ജീവനക്കാരുമായും പ്രദേശത്ത് സമാനമായ രീതിയിൽ തർക്കമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ിേി

