ആലപ്പുഴയിൽ മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി


മകളുടെ വിവാഹ ദിവസം അച്ഛന്‍ തീകൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ ആണ് മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഭാര്യ നേരത്തെ മരിച്ച ഇയാള്‍ വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇയാളുടെ രണ്ട് മക്കളും അമ്മ വീട്ടുകാര്‍ക്കൊപ്പമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുഹമ്മയില്‍വച്ച് മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാളുടെ അമ്മ പോയതുകൊണ്ട് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

ഇയാളുടെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

article-image

ADSSADSADS

You might also like

Most Viewed