ദളിത്‌ യുവാവിനെ പ്രണയിച്ച മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു


കർണാടകയിൽ ദളിത്‌ യുവാവിനെ പ്രണയിച്ച മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു . കോലാർ സ്വദേശി പ്രീതി ആണ് മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി. പ്രീതിയുടെ പിതാവ് കൃഷ്ണമൂർത്തിയെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. എന്നാൽ പ്രീതിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു.

മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച പ്രീതിയും പിതാവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണ് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊന്നത്. ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധർ ദളിത്‌ സമുദായത്തിലെ അംഗമാണ്. സംഭവത്തില്‍ കോലാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed