ശക്തിധരന്‍റെ ആരോപണം; എഡിജിപിയെ കേസ് ഏൽപിച്ചത് അട്ടിമറിക്കാനെന്ന് ചെന്നിത്തല


സിപിഎമ്മിലെ ഉന്നതന്‍ കോടികള്‍ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആരോപണം പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പരാതി തേയ്ച്ച് മായ്ച്ച് കളയാനാണ് കേസ് എഡിജിപിയെ ഏൽപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഈ സമീപനമെന്നും ചെന്നിത്തല പറഞ്ഞു.

കരിങ്കൊടി കാണിക്കുന്നവരെ പോലും കൈയാമം വയ്ക്കുന്നുവെന്ന നടപടിയാണ് പിണറായി സർക്കാരിന്‍റേത്. നേതാക്കളും മാധ്യമങ്ങൾക്കും എതിരായ കേസുകൾ ഇതിന്‍റെ പ്രതിഫലനമാണെന്നും സാരമായ തകരാറാണ് ഭരണത്തിൽ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഉന്നതനായ സിപിഎം നേതാവ് രണ്ട് കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്‍റെ ഡിക്കിയിലിട്ടു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നതായിരുന്നു ശക്തിധരന്‍റെ വെളിപ്പെടുത്തൽ.

article-image

ddsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed